കാഞ്ഞാണി: കാരമുക്ക് ചർച്ച് എൽപി സ്കൂളിൽ 129 – മത് വാർഷികവും പിടിഎ ദിനവും ആഘോഷിച്ചു. മണലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഉൽഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് എഇഒ ബിജു പി.ജെ അധ്യക്ഷത വഹിച്ചു. കാരമുക്ക് സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാദർ പോൾ പേരാമംഗലത്ത് അനുഗ്രഹഭാഷണം നടത്തി.
പ്രധാനാദ്ധ്യാപകൻ എം ജോഷി ജോസഫ് ആമുഖ പ്രഭാഷണം നടത്തി സ്റ്റാഫ് സെക്രട്ടറി പിങ്കിൾ റോണി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡംഗം ജിഷാസുരേന്ദ്രൻ എൻ്റോവ് മെൻ് വിതരണം നടത്തി. എൻടിസി മാനേജിംഗ് ഡയറക്ടർ ടി. വർഗീസ്സ് ജോസഫ്, പിടിഎ പ്രസിഡൻ്റ് തസ്ലീമവിജിത്ത്, എംപിടിഎ പ്രസിഡൻ്റ് ലയഷിജോ, പൂർവ്വ വിദ്യാർത്ഥി സംഘടനാപ്രസിഡൻ്റ് അഡ്വ. എ.ഡി. ബെന്നി, അധ്യാപിക അനു ഷാജോണി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു