അന്തിക്കാട്: ഗവ.എൽപി സ്കൂളിൽ രാജ്യസഭാംഗം ബിനോയ് വിശ്വത്തിൻ്റെ 2022 – 23 ലെ പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീനാനന്ദൻ അധ്യക്ഷയായി.
അസി.പ്രൊജക്റ്റ് എൻജിനിയർ ഇ.ആർ. സുമേഷ് പ്രോജക്റ്റ് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, ജില്ലാപഞ്ചാത്തംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കൃഷ്ണകുമാർ, പഞായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മേനക, വാർഡംഗങളായ മിൽന സ്മിത്ത്, രഞ്ജിത് കുമാർ, കെ.കെ. പ്രദീപ് കുമാർ, സരിതാസുരേഷ്, പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗീസ്, പിടിഎ പ്രസിഡൻ്റ് രാജീവ് സുകുമാരൻ, പ്രധാനാധ്യാപിക സി.വി. സീന, സ്കൂൾ വികസന സമിതി കൺവീനർ എ.വി. ശ്രീവൽസൻ, ഒഎസ്എ പ്രസിഡൻ്റ് കെ.വി. രാജേഷ്, വികസനസമിതി അംഗം എം.കെ. സതീശൻ, സീനിയർ അധ്യാപിക സി.വി. ബീന സംസാരിച്ചു.