News One Thrissur
Updates

തൃശൂർ ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികൾക്കായി തെരച്ചിൽ

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ. പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ. കോളനിക്ക് സമീപം ഉൾവനത്തിൽ 15 പേരുടെ 7 സംഘം തെരച്ചിൽ നടത്തുന്നു. ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നു; വന്യജീവികളുള്ളതിനാൽ തെരച്ചിൽ ദുഷ്കരം. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനാറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഈ മാസം രണ്ടു മുതലാണ് കുട്ടികളെ കാണാതാകുന്നത്. ഇന്നു രാവിലെ മുതൽ ഉൾക്കാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. അരുൺകുമാർ വെള്ളിക്കുളങ്ങര ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

കിളിക്കൂട്ടിൽ എട്ടടി നീളമുള്ള മൂർഖൻ

Sudheer K

മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

Sudheer K

ഒക്ടോബർ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

Sudheer K

Leave a Comment

error: Content is protected !!