വാടാനപ്പള്ളി: എങ്ങണ്ടിയൂർ വ്യാപാര ഭവൻ ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.വി. ലോറൻസ് അധ്യക്ഷനായി. ശീതികരിച്ച വ്യാപാര ഭവൻ ഹാൾ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. എൻ.ആർ. വിനോദ് കുമാർ ഭദ്രം പദ്ധതിയുടെ ധനസഹായം നൽകി. കരുണം ചാരിറ്റബിൾ സൊസൈറ്റി അരി വിതരണം നടത്തി.
ലൂക്കോസ് തലക്കോട്ടുകാരൻ, ജോജി തോമസ്, ശ്രീരാജൻ പരന്തൻ, വാർഡ് മെംബർ ഉഷ ടീച്ചർ, പ്രസാദ് കാണത്ത്, പിടിപി ജയശങ്കരൻ എന്നിവർ സംസാരിച്ചു. പി.ഒ. ആന്റണി അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി എൻ.കെ. ശങ്കരൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു. കൂടാതെ പ്രസിഡന്റ് പി.വി. ലോറൻസിനെ രാജു അപ്സര പൊന്നാട നൽകി അഭിനന്ദിച്ചു.