അന്തിക്കാട്: കുരുത്തോലയിൽ മൂന്നടി വലുപ്പമുള്ള സുരേഷ് ഗോപിയുടെ ചിത്രം ഒരുക്കി നൽകി അന്തിക്കാട് സ്വദേശി അരുൺകുമാർ ആറ്റുപ്പുറത്ത്. അഞ്ച് മണിക്കൂർ സമയമെടുത്ത് പത്ത് കുരുത്തോലകൾ കൊണ്ടാണ് ചിത്രം ഒരുക്കിയത്.
അന്തിക്കാട് വച്ച് റോഡ് ഷോ സമാപനത്തിനിടെ സുരേഷ് ഗോപിക്ക് അരുൺ കുമാർ ചിത്രം കൈമാറി. കുരുത്തോല കൊണ്ട് മനോഹര രൂപങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധനാണ് വാദ്യ കലാകാരൻ കൂടിയായ അരുൺ കുമാർ.