അന്തിക്കാട്: എൽഡിഎഫ് അന്തിക്കാട് പഞ്ചായത്ത് പാർലിമെൻ്റ് സ്ഥാനർത്ഥി വി.എസ്. സുനിൽ കുമാറിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് അന്തിക്കാട് സെൻ്റിറിൽ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് സിപിഎം എൽസി സെക്രട്ടറി എ.വി. ശ്രീ വത്സൻ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, ടി.ഐ. ചാക്കോ, കെ.വി. രാജേഷ്, ഷീന പറയങ്ങാട്ടിൽ, കെ.എം. കിഷോർ കുമാർ, ജ്യോതി രാമൻ എന്നിവർ പങ്കെടുത്തു.