News One Thrissur
Updates

വാഹനാപകടത്തിൽ നെല്ലുവായ് സ്വദേശിയായ യുവാവ് മരിച്ചു.

എരുമപ്പെട്ടി: മങ്ങാട് പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന് സമീപം കീർത്തി നിവാസിൽ നന്ദൻമാരാരുടെ മകൻ 21 വയസുള്ള ഗൗതം ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടിൽ 42 വയസുള്ള റോയിലിനും പരിക്കേറ്റു. ഇന്ന് കാലത്ത് ഒൻപത് മണിയോടെ നെയ്യിൻപടിക്കു സമീപത്താണ് അപകടം ഉണ്ടായത്.

പുതുരുത്തി നെയ്യിൻ പടി വളവിൽ വെച്ച് മങ്ങാട് നിന്ന് പോവുകയായിരുന്ന ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ടാറ്റ 407 ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ഗൗതം ഓടിച്ചിരുന്ന ബൈക്ക് സ്കൂട്ടറിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനേയും റോയിലിനേയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിൻ്റെ മരണം സംഭവിക്കുകയായിരുന്നു.

Related posts

പി.ബി. അബ്ദുൾ ജബ്ബാറിനെ ശിഹാബ് തങ്ങൾ എക്സെലൻസി അവാർഡ് നൽകി ആദരിക്കും

Sudheer K

ബി.എസ്. ശക്തീധരൻ സി.പി.എം കയ്‌പമംഗലം ലോക്കൽ സെക്രട്ടറി

Sudheer K

വില്ല നിർമാണം പൂർത്തിയാക്കാതെ നിക്ഷേപകരെ വഞ്ചിച്ച ശാന്തിമഠം വൈസ് ചെയർമാൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!