News One Thrissur
Updates

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വയോജന കലോത്സവം

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോ വാടാനപ്പള്ളി പദ്ധതിയുടെ ഭാഗമായി വയോസ്മിതം എന്ന പേരിൽ വയോജന കലോത്സവം സംഘടിപ്പിച്ചു. കലോത്സവത്തിൽ നിരവധി വയോജനങ്ങൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നിസാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രമ്യ ബിനീഷ്, സുലേഖ ജമാലു, വാർഡ് മെംബർമാരായ ഷബീർ അലി, ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാർ നൗഫൽ വലിയകത്ത്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീനാ ഷെല്ലി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീരേഖ, ഐസിഡിഎസ് സൂപ്പർവൈസർ കെ.ആർ. വൈദേഹി സംസാരിച്ചു.

Related posts

അന്തിക്കാട് വടക്കേക്കര ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി സാംസ്കാരിക സന്ധ്യ

Sudheer K

പടിഞ്ഞാറെ വെമ്പല്ലൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.

Sudheer K

അന്തിക്കാട് സർക്കാർ  ആശുപ്രതിയുടെ ശോചീയാവസ്‌ഥ: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. 

Sudheer K

Leave a Comment

error: Content is protected !!