തൃപ്രയാർ: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ഗവൺമെൻ്റിനും ബിജെപിക്കുമുള്ള ശക്തമായ താക്കിതായി മാറി. നൂറ് കണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.
തൃപ്രയാർ സെൻ്ററിലൂടെ തെക്കെ പെട്രോൾ പമ്പ് വഴി നാട്ടിക പഞ്ചായത്തോഫീസ് പരിസരത്ത് സമാപിച്ചു. ടി.ആർ. രമേഷ് കുമാർ, എം.എ. ഹാരിസ് ബാബു, കെ.പി. സന്ദീപ്, കെ.എം ജയദേവൻ, ഷീല വിജയകുമാർ, സി.ആർ. മുരളീധരൻ, കെ.ആർ. സീത, എം. സ്വർണലത, ടി.എസ്. മധുസൂദനൻ, പി.എസ്. ഷജിത്ത്, സജ്ന പർവിൻ, എം.ആർ. ദിനേശൻ, ഇ.പി.കെ സുഭാഷിതൻ, ഇ.കെ. തോമസ്, കെ.കെ. ജിനേന്ദ്രബാബു നേതൃത്വം നൽകി.