തളിക്കുളം: ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ കീഴിൽ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷയായി. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അവരെ കാര്യക്ഷമമായി മുന്നേറുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെംബർമാരായ ഷാജി ആലുങ്ങൽ, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, വനിതാ ഫിറ്റ്നസ് സെന്റർ ട്രെയിനർ അനിത ഇഖ്ബാൽ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ പദ്ധതി വിശദീകരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ബിനിത ക്ലാസ് നടത്തി. യോഗ വിദ്യാർഥി മാധവ് യോഗ ഡെമോ നടത്തി. സീനിയർ ഹൗസ് സർജൻ ഡോ.കെ.സി. സൂര്യ, ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് എ.എൻ. അയന, അറ്റൻഡർ എൻ.ബി. മല്ലിക, പി.ടി. എസ് കെ.ജി ഡിക്സൺ നേതൃത്വം നൽകി.
previous post
next post