കാഞ്ഞാണി: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. കണ്ടശാംകടവ് സെൻ്റ് മേരിസ് ഫെറോന പള്ളിയിലും. എസ്എച്ച്ഓഫ് മേരിസ്കോൺവെന്റ്, കാരമുക്ക് ചിദംബര ക്ഷേത്രം, സെന്റ് ജോസഫ് ചർച്ച് മണലൂർ വെസ്റ്റ്, സ്നേഹാരാം സ്പെഷ്യൽ സ്കൂൾ, സെന്റ് ഇഗ്നേഷ്യസ് ചർച്ച്, സാൻജോസ് ആശ്രമം സെന്റ് തോമസ് ചർച്ച്, സെന്റ് ജോൺ ബാപ്പിസ്റ്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്ഥാനാർത്ഥിയോടൊപ്പം മുൻ എംഎൽഎ പി.എ. മാധവൻ, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി. ജി. അശോകൻ, കെ.ബി. ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, ദീപൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ. എന്നിവരുമുണ്ടായിരുന്നു.