മുല്ലശ്ശേരി: അന്നകര തൃക്കുലശേഖരപുരം അന്നപൂർണ്ണേശ്വരി ക്ഷേത്രം നടപ്പുര സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ബോർഡ് ചെയർമാൻ അഡ്വ: ഇ.എസ്. ശ്രീലാൽ അധ്യക്ഷനായി. കെ. പ്രദീപ്, പാട്ടത്തിൽ സോമശേഖരമേനോൻ, കെ ആർ കൃഷ്ണകുമാർ, പി.കെ. ദീപു, സരോജ് നായർ, വിജയൻ അര കുളത്തിൽ, സുകുമാരൻ മൂക്കോല എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡിൻ്റെയും, ഭക്തജനങ്ങളുടെയും സഹകരണത്തോടെ 16 ലക്ഷം രൂപ ചിലവഴിച്ചാണ് നടപ്പുര നിർമ്മിച്ചത്.
previous post
next post