News One Thrissur
Updates

ഗുരുവായൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 32 ലക്ഷം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. 

ഗുരുവായൂർ: പടിഞ്ഞാറെ നടയിൽ ഗാന്ധി നഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 32 ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അമ്പത് രൂപ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. അമല നഗർ സ്വദേശി ജോയ് ജോസഫ് മകൻ തൊഴുത്തും പറമ്പിൽ അശോഷ് ജോയി ( 34 ) യെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതി നിലവിൽ എൽ ആൻഡ് ടി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ്. കള്ള താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നാണ് ഇയാൾ മോഷണം നടത്തിയത്. സിസിടിവി കാമറയിൽ ലഭിച്ച ദൃശ്യമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജി. പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ സിംസൺ, സജി ചന്ദ്രൻ, അരുൺ എന്നിവരും, ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ശ്രീ. സി. സുന്ദരൻ്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത്, ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷറഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ. ഗിരി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. രഞ്ജിത് സിവിൽ പോലീസ് ഓഫീസർ വി.എം. ഷെഫീക്ക് എന്നിവരും ഉണ്ടായിരുന്നു.

Related posts

ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ.  

Sudheer K

സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ.

Sudheer K

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി.

Sudheer K

Leave a Comment

error: Content is protected !!