അരിമ്പൂർ: കുന്നത്തങ്ങാടി ബാറിനു മുമ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു വിയ്യൂർ സ്വദേശിനിയായ കാർ യാത്രക്കാരിയുടെ തലയ്ക്കു പരിക്കേറ്റു. അരിമ്പൂർ ഭാഗത്തു നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമായതെന്നു കാറിലെ മറ്റു യാത്രക്കാർ പറഞ്ഞു. ഇവരെ അരിമ്പുരിൽ പ്രവർത്തിക്കുന്ന മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
next post