ചാവക്കാട്: മണത്തല മുല്ലത്തറയിൽ ടോറസ് ലോറി തള്ളി വരികയായിരുന്ന ബൈക്കിലിടിച്ചു യാത്രക്കാരൻ രക്ഷപ്പെട്ടു. പെട്രോൾ കഴിഞ്ഞതിനാൽ ബൈക്ക് തള്ളി വരികയായിരുന്നു പുതുപൊന്നാനി സ്വദേശിയായ ബാദുഷ ദേശീയ പാത 66 വർക്ക് സൈറ്റിൽ നിന്നും റോഡിലേക്ക് കയറി വന്ന ടോറസ് ലോറിയാണ് ബൈക്കിലിടിച്ചത്. ലോറി ബൈക്കിൽ ഇടിച്ചതോടെ ബാദുഷ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിലൂടെ ടോറസ് കയറിയിറങ്ങി. നാട്ടുകാർ ബഹളം വെച്ചതോടെയാണ് ടോറസ് നിറുത്തിയത് വൻ അപകടമാണ് ഒഴിവായത്.
previous post