പുത്തൻപീടിക: അന്തിക്കാട് ഗ്രാമപഞ്ചായത്ത് എഴാം വാർഡിലെ സി.വി. ഔസേപ്പ് പടിഞ്ഞാറത്തല റോഡ് (പാദുവ റോഡ് ) ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. എഴാം വാർഡ് മെമ്പർ മിനി ആൻ്റോ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ 8 ലക്ഷം ഉപയോഗിച്ച് കോൺക്രീറ്റ് നടത്തിയാണ് നിർമ്മാണം പുർത്തിയാക്കിയത്. അന്തിക്കാട് ഗ്രാമ വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, മെമ്പർമാരായ മേനക മധു, ലീന മനോജ്, അനിത ശശി, പൊതുപ്രവർത്തകരായ വി.കെ. മോഹനൻ, ഷാജു മാളിയേക്കൽ, എ.വി. ശ്രീവത്സൻ, രബീഷ് ഉത്തമൻ, പ്രേമ ശങ്കർ അന്തിക്കാട് എന്നിവർ പങ്കെടുത്തു.
previous post