ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത തിരുവത്രയിൽ കാൽനട യാത്രികരായ മൂന്ന് സ്ത്രീകളെ ബൈക്കിടിച്ചു. ബൈക്ക് യാത്രികൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. തറാവീഹ് നമസ്കാരത്തിനായി പോവുകയായിരുന്ന സ്ത്രീകൾക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ, എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത്, മുതുവട്ടൂർ രാജ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
previous post
next post