കണ്ടശാംകടവ്: തൃശൂർ അതിരൂപത നടത്തിയ 27-മത് പാലയൂർ തീർത്ഥാടനത്തിന്റെ ഭാഗമായി കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച കണ്ടശ്ശാംകടവ് മേഖല പദയാത്ര ഫൊറോന വികാരി ഫാ.ജോസ് ചാലയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 5 മണിക്കുള്ള വി.കുർബാനക്കു ശേഷം ആരംഭിച്ച പദയാത്രയിൽനൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. കണ്ടശ്ശാംകടവ് മേഖല പദയാത്രയിൽ കണ്ടശ്ശാംകടവ്, കാരമുക്ക്, വടക്കേ കാരമുക്ക്, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ, ഒരുമനയൂർ, എന്നീ ഇടവകകളിലെ പദയാത്രകളും കൂടി ചേർന്ന് 11 മണിക്ക് ആദ്യഘട്ട പദയാത്ര പാലയൂർ പള്ളിയിൽ സമാപിച്ചു.
തുടർന്ന് 11.15 ന് വി.കുർബാനയുണ്ടായി. ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാനയ്ക്കു ശേഷം പാവറട്ടി വി. ഔസേപിതാവിന്റെ തീർത്ഥകേന്രത്തിൽ നിന്ന്ആരംഭിച്ച രണ്ടാംഘട്ട പദയാത്ര 4 മണിക്ക് പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തി ചേർന്നു. തുടർന്ന് 4.15 ന് പൊതുസമ്മേളനവും 5.30 ന് വി.കുർബാനയും ഉണ്ടായി. വികാരി. ഫാ.ജോസ് ചാലയ്ക്കൽ, അസി.വികാരി ഫാ. നിതിൻ പൊന്നാരി, കൺവീനർ ഫാ. പ്രതീഷ് കല്ലറയ്ക്കൽ, വിൻസെന്റ് പള്ളികുന്നത്ത്, ആന്റണി വടക്കേത്തല, ജോസഫ് ടി.എൽ, സാബു മാളിയേക്കൽഎന്നിവർ നേതൃത്വം നൽകി