News One Thrissur
Thrissur

ആറാട്ടുപുഴ പൂരം : അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് നടന്നു.

അന്തിക്കാട്: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് നടന്നു. തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. വൈകീട്ട് നടന്ന എഴുന്നള്ളിൽ തൃപ്രയാർ രമേശൻ മാരാരുടെ പഞ്ചവാദ്യം അരങ്ങേറി. നാളെ ( തിങ്കൾ) യാണ് അന്തിക്കാട് ഭഗവതിയുടെ ഗ്രാമ പ്രദക്ഷിണം. ക്ഷേത്രം പ്രസിഡൻ്റ് മനോജ് കുറ്റിപ്പറമ്പിൽ, സെക്രട്ടറി ഗോകുൽ കരിപ്പിള്ളി, ട്രഷറർ ശരത്ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. 23 നാണ് ആറാട്ടുപുഴ പൂരം.

Related posts

പുഷ്പവേണി അന്തരിച്ചു.

Sudheer K

പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം,പാവറട്ടി പ്രസ് ഫോറം

Sudheer K

ഷണ്മുഖൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!