News One Thrissur
Thrissur

സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു

കാഞ്ഞാണി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ അവാർഡ് കരസ്ഥമാക്കിയ അന്തിക്കാട് ബ്ലോക്ക് സിഡിപിഓ എൽ.രഞ്ജിനി, അങ്കണവാടി വർക്കർമാരായ ദീപ മുകുന്ദൻ, സലിജ സന്തോഷ് എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. നടൻ നന്ദകിഷോർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ പുരസ്‌കാര വിതരണം നടത്തി.

രാധാകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, വാർഡംഗം ജില്ലി വിത്സൺ, ഡോ. വിദ്യാസാഗർ, വി.കെ. ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് നേടിയ ദീപയും ഭർത്താവ് മുകുന്ദനും തങ്ങളുടെ മരണാനന്തരം മൃതശരീരം മെഡിക്കൽ കോളജിലേക്ക് പഠനാവശ്യത്തിന് നല്കുന്നതിനായുള്ള സമ്മതപത്രം ഒപ്പിട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന് കൈമാറി. കൈപ്പിള്ളി കസ്തൂർബ്ബ അങ്കണവാടി വയോജന ക്ലബ്ബും എ.എൽഎംസി മാതൃ സംഘടനയും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related posts

കയ്പമംഗലത്ത് അങ്കണവാടികള്‍ക്ക് ബേബി ബെഡ് വിതരണം ചെയ്തു

Sudheer K

കുഞ്ഞിക്കാളി അന്തരിച്ചു. 

Sudheer K

പാവറട്ടിയിൽ മാർച്ച് 29 മുതൽ ഗതാഗത നിയന്ത്രണം

Sudheer K

Leave a Comment

error: Content is protected !!