അരിമ്പൂർ: ഇലക്ഷൻ പ്രഖ്യാപിച്ചതോടെ ഇനി നിരത്തുകളിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന ശക്തമാകും. എല്ലാത്തരം വാഹനങ്ങളിലും പരിശോധനയുണ്ട്. കള്ളപ്പണം ഒഴുകുന്നുണ്ടോ എന്നതാണ് പ്രധാന പരിശോധന. മണലൂർ മണ്ഡലത്തിൽ മൂന്നിടത്തായി ഇന്ന് മുതൽ പരിശോധന തുടങ്ങി. സി വിജിൽ ആപ്പ് വഴി പൊതുജനങ്ങൾ നൽകുന്ന പരാതിയിൽ ലൊക്കേഷൻ പരിശോധിച്ച് ഏറ്റവും അടുത്തുള്ള ഉദ്യോഗസ്ഥർ ഉടനടി പരാതിക്കാരന്റെ അടുത്തെത്തും. അരിമ്പൂരിൽ നടന്ന പരിശോധനയിൽ എക്സി. മജിസ്ട്രേറ്റ് ഡി. ധനേഷ്, അന്തിക്കാട് എസ്ഐ ജോസി ജോസ് തുടങ്ങിയവർ പങ്കെടുത്തു.