News One Thrissur
Thrissur

ആചാര പെരുമയോടെ അന്തിക്കാട്ടമ്മ വടക്കേക്കരയിലേക്ക് എഴുന്നള്ളി.

അന്തിക്കാട്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ഗ്രാമപ്രദിക്ഷണത്തിൻ്റെ ഭാഗമായി അന്തിക്കാട് ശ്രീ കാർത്ത്യായനി ഭഗവതി വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. താലത്തിൻ്റെയും, പാണ്ഡി മേളത്തിൻ്റെയും , നിറപറകളുടെയും അകമ്പടിയോടെ ഭഗവതിയെ സ്വീകരിച്ചു. പ്രസാദ കഞ്ഞി വിതരണവും നടന്നു. മേളത്തിന് പഴങ്ങാപറമ്പ് കുട്ടൻ നമ്പൂതിരി പ്രമാണം വഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് അന്തിക്കാട് പത്മനാഭൻ, സെക്രട്ടറി സജേഷ് കുറുവത്ത്, ട്രഷറർ ഷാജി കുറുപ്പത്ത്, ആകാശ് അറയ്ക്കൽ, ഇ.രമേശൻ, കൃഷ്ണപ്രസാദ് നമ്പീശൻ, അരുൺ കുമാർ ആറ്റുപുറത്ത്, പരമേശ്വരൻ മേനാത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

Related posts

കയ്പമംഗലത്ത് വോട്ടിംഗ് മെഷീൻ തകരാറ്: വോട്ടെടുപ്പ് ഒന്നര മണിക്കൂർ വൈകി

Sudheer K

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 

Sudheer K

ഗുരുവായൂർ കിഴക്കേനടയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും പരിക്ക്

Sudheer K

Leave a Comment

error: Content is protected !!