വെങ്കിടങ്ങ്: മേച്ചേരിപ്പടി കിഴുവീട്ടിൽ വേണുനായർ (67) അന്തരിച്ചു. സംസ്ക്കാരം വ്യാഴം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഡിസിസി മെമ്പർ, വെങ്കിടങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ, ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആശ മുൻ പ്രസിഡന്റ്, എന്നീ നിലകളിൽ സാമൂഹ്യ രാഷ്ട്രീയ പൊതുരംഗത്ത് നിറസാന്നിധ്യം ആയിരുന്നു. ഭാര്യ :ശോഭ.
മക്കൾ: സുജിത്ത്, സുസ്മിത.
മരുമകൻ :നിഖിൽ.