ചാഴൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സിപിഐ സംസ്ഥാന എക്സി. അംഗം കെ.പി. രാജേന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗ്ഗീസ്, ടി.ആർ. രമേഷ്കുമാർ, എ.എസ്. ദിനകരൻ, കെ.പി. സന്ദീപ്, ഷീല വിജയകുമാർ, കെ.എം. ജയദേവൻ, ഷൺമുഖൻ വടക്കും പറമ്പിൽ, യു.കെ. ഗോപാലൻ, എം.ജി. ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.