തൃശൂർ: ഡിസിസി ജനറൽ സെക്രട്ടറിയായി ശോഭ സുബിനെ കെപിസിസി നിയമിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്യു മുൻ ജില്ല പ്രസിഡൻറുമാണ്. ജില്ല പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മുൻ മെംബർ ആണ്. 2021ലെ തെരഞ്ഞെടുപ്പിൽ കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.