News One Thrissur
Thrissur

ചേർപ്പിൽ ഷോക്കേറ്റ് 4 പശുക്കൾ ചത്തു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചേർപ്പ്: ഷോക്കേറ്റ് 4 പശുക്കൾ ചത്തു. ചേർപ്പ് വെസ്റ്റ് പ്രദേശത്ത് താമസിക്കുന്ന വല്ലച്ചിറക്കാരൻ തോമസിൻ്റെ 5 പശുക്കളിൽ 4 പശുക്കളാണ് വൈദ്യുതാഘാതമേറ്റ് ചത്തത്. രാവിലെ പാൽ കറവിനിടെയാണ് സംഭവം , 3 പശുക്കളെ കറവ് നടത്തി കൊണ്ടിരിക്കെ തൊഴുത്തിലെ വൈദ്യുതി കണക്ഷനിൽ നിന്നും ഷോക്കേറ്റ് പശുക്കൾ തോമസിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാൽ പശുക്കളുടെ ഇടയിൽപ്പെട്ട തോമസ് രക്ഷപ്പെട്ടു. സി.സി. മുകുന്ദൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വിവിധ ജന പ്രതിനിധികൾ മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ പശുക്കളെ തൊഴുത്തിൽ നിന്ന് എടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം പശുക്കളുടെ മൃതദേഹം സംസ്കരിക്കും. മൃഗസംരക്ഷണ – ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുമായി സി സി മുകുന്ദൻ എംഎൽ എ ബന്ധപ്പെട്ടതായും സർക്കാരിൽ നിന്നുള്ള പരമാവധി ധനസഹായം ഉറപ്പ് വരുത്തുമെന്നും സ്ഥലം സന്ദർശിച്ച എംഎൽഎ പറഞ്ഞു

Related posts

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം ആപ്പ് പ്രവർത്തനക്ഷമമായി

Sudheer K

ഭൂമിയിലെ ദേവസംഗമം : ആറാട്ടുപുഴ പൂരം നാളെ

Sudheer K

വാടാനപ്പള്ളി ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഇരുപത് കിലോ കഞ്ചാവ് പിടികൂടി

Sudheer K

Leave a Comment

error: Content is protected !!