News One Thrissur
Thrissur

തൃശൂരിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശൂരിൽ വയറ്റിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരം അറിയിക്കുക യായിരുന്നു. മൃതദേഹത്തിൽ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ്  സംശയിക്ക പ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

 

Related posts

കോൺഗ്രസ് നേതാവ് സി.ബാബുമോഹൻദാസിൻ്റെ 34-ാം ചരമദിനം ആചരിച്ചു. 

Sudheer K

കോൾപാടം അനുഭവിച്ചറിഞ്ഞ് അരിമ്പൂരിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ

Sudheer K

ദേശീയപാത കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് സൗകര്യം: ഹർത്താൽ ഉൾപ്പെടെ സമരങ്ങൾക്ക് സർവ്വകക്ഷി തീരുമാനം.

Sudheer K

Leave a Comment

error: Content is protected !!