അന്തിക്കാട്: അന്തിക്കാട് പോലീസ് സ്റ്റേഷന് മുൻപിലുള്ള റോഡിൻ്റെ ഫുട്പാത്തിൽ ജല അതോറിറ്റിയുടെ പൈപ്പുകൾ ഉപേക്ഷിച്ച നിലയിൽ മാസങ്ങളായി കിടക്കുന്നത് കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പിടുന്നതിനായി കൊണ്ടുവന്ന പൈപ്പുകളിൽ ബാക്കി വന്നവയാണ് റോഡിന്റെ ഫുട്പാത്തിൽ 6 മാസത്തോളമായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ഇതുമൂലം റോഡിൽ കയറി വേണം വിദ്യാർത്ഥികൾ അടക്കമുള്ള യാത്ര ചെയ്യാൻ. പൈപ്പിൽ തട്ടി യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതായും പ്രദേശത്തെ വ്യാപാരികൾ പറയുന്നു. റോഡ് മെക്കാടം ടാറിങ്ങ് കഴിഞ്ഞതോടെ വാഹനങ്ങൾ സ്പീഡിൽ എത്തുന്നത് റോഡിൽ കയറി യാത്ര ചെയ്യുന്ന കാൽ നടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. റോഡിൻ്റെ ഫുട്പാത്തിലെ പൈപ്പുകൾ എത്രയും വേഗം മാറ്റി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
previous post