എടമുട്ടം: വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അറുപത്തിയാ റുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണൻ (66) ആണ് മരിച്ചത്. എടമുട്ടം പടിഞ്ഞാറ് ഹോമിയോ ആശുപത്രിക്ക് സമീപത്തെ വീട്ടിലാണ് സുവർണൻ വാടകക്ക് താമസിച്ചിരുന്നത്. ദുർഗന്ധം വമിച്ചതിനെ സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ട്. എടമുട്ടത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു സുവർണൻ. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.