അരിമ്പൂർ: അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടി വയോജനക്ലബ്ബിൻ്റെ നേതൃത്വത്തിൽ റംസാൻ നോമ്പുതുറ സംഘടിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ചെയർമാൻ കെ.ആർ. സുകുമാരൻ അധ്യക്ഷനായി. അന്തിക്കാട് മഹല്ല് പ്രസിഡൻറ് പതിപറമ്പത്ത് അബ്ദുൾ നാസർ ഹാജി റംസാൻ പ്രഭാഷണം നടത്തി. വാർഡ് അംഗം സലിജ സന്തോഷ്, ഒളരിക്കര മുസ്ലിം ജുമ മസ്ജിദ് സെക്രട്ടറി കെ.എസ്. അൻവർ, ക്ലബ്ബ് സെക്രട്ടറി ലില്ലി റാഫേൽ, സുകുമാരൻ കടുവാതുക്കൽ, കൈപ്പിള്ളി ബദരിയ മസ്ജിദ് കമ്മിറ്റി അംഗം പി.എച്ച്. അനസ് എന്നിവർ സംസാരിച്ചു.