News One Thrissur
Thrissur

അന്തിക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി.

അന്തിക്കാട്: പഞ്ചായത്തിൽ പൊതു ശ്മശാനം സ്ഥാപിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അന്തിക്കാട് യൂണിറ്റിൻ്റെ 13 – മത് വാർഷികയോഗം ആവശ്യപ്പെട്ടു. കെജി എംഎൽപി സ്ക്കൂളിൽ ചേർന്ന യോഗം അഡ്വ. എഡി.ബെന്നി ഉദ്ഘാടനം ചെയ്തു. ലാൽസിംഗ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.ആർ. പുഷ്പാംഗദൻ, സെക്രട്ടറി എം.എസ്. സജീവ്, ട്രഷറർ വിജയൻ എന്നിവർ സംസാരിച്ചു. അന്തിക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനം വേണമെന്നും കമ്മ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നും അന്തിക്കാട് സെൻ്ററിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാവശ്യപ്പെട്ടു പഞ്ചായത്തിൽ നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.

Related posts

ദാവൂദ് ഹാജി അബൂദാബിയില്‍ അന്തരിച്ചു.

Sudheer K

അബ്ദുള്‍ നാസര്‍ അന്തരിച്ചു. 

Sudheer K

അകലാട് മൂന്നയനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പുറകിൽ സ്കൂട്ടറിടിച്ചു ഹോട്ടൽ തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!