തളിക്കുളം: വീട്ടമ്മയെ വീടിന്റെ സ് ലാബിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് കൊല്ലങ്കി സുരേഷിന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കാണാതായതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. സുരേഷ് ലോട്ടറി വിൽപ്പനക്കാരനാണ്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.മക്കൾ: അശ്വിൻ, അക്ഷയ്, അക്ഷര. മരുമക്കൾ: സംഗീത, അമൃത.
previous post