അന്തിക്കാട്: താന്ന്യം സ്വദേശി കുറ്റിക്കാട്ടിൽ ആദർശ്(22) വധക്കേസിലെ ആറ് പ്രതികൾക്കു ഇരട്ട ജീവപര്യന്തം കഠിന തടവിനും 4ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൃശൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ.ഇ. സാലിഹ് ആണ് വിധി പ്രസ്താവിച്ചത്. മുറ്റിച്ചൂർ സ്വദേശി നിജിൽ എന്ന കുഞ്ഞാപ്പു(27), മുറ്റിച്ചൂർ പെരിങ്ങാട്ട് വീട്ടിൽ ഹിരത്ത് എന്ന മനു(23) കണ്ടശാംകടവ് താണിക്കൻ ഷനിൽ(23), ചാവക്കാട് പോലീസ് കോർട്ടേഴ്സിന് സമീപം താമസിക്കുന്ന ഇത്തിപ്പറമ്പിൽ പ്രജിൽ(24), എന്നിവർ ആണ് പ്രതികൾ. ഗുഡാലോചന ക്കേസിലും പ്രതികളെ സഹായിച്ചതിലുമാണ് മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബി(26) നേയും, മുറ്റിച്ചൂർ വാലിപ്പറമ്പിൽ ബ്രഷിനോവ്(27) എന്നിവരെ പ്രതി ചേർത്തിട്ടുള്ളത്. ‘മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2 പേരെ വെറുതെ വിട്ടു, ഒരാൾ മരിച്ചു. 2020 ഫെബ്രുവരിലായിരുന്നു കൊലപാതകം.
താന്ന്യം കുറ്റിക്കാട്ട് അമ്പലത്തിന്റെ പരിസരത്തുള്ള അന്തോണി മുക്കുള്ള സ്ഥലത്ത് വെച്ച് മുൻ വൈരാഗത്തിന്റെ പേരിൽ ആദർശിനെ വെട്ടിക്കൊ ലപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള പരിശോധന സൈബർ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കേസിൽ നിർണ്ണായകമായി. പ്രതികൾ പെരിങ്ങോട്ടുകര ദീപക് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ്. കേസിലെ അഞ്ചാം പ്രതി ഷിഹാബ് കാപ്പ നടപടികൾ നേരിടുന്ന ആളാണ്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസക്യൂഷൻ ഭാഗത്തുനിന് 46 ഓളം സാക്ഷികളെ വിസ്തരിക്കുകയും 109 രേഖകകളും27 മുതലുകളും ഹാജരാകുകയും പ്രതികൾക്കു വൈരാഗ്യം മൂലമാണ് ഈ ക്രൂര കൃത്യം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് ഉടമകളായ പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽ കുമാർ പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജി മധു, കെ.പി. അജയകുമാർ എന്നിവർ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി. അന്തിക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എസ്ഐ സുശാന്ത് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.ഐഎസ്എച്ച്ഒ പ്രശാന്ത് ക്ലിൻ്റിന് ആയിരുന്നു അന്വേഷണച്ചുമതല. അന്വേഷണത്തിൽ എഎസ്ഐ സുമലും ഉണ്ടായിരുന്നു.
ആദർശ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ