കൊടുങ്ങല്ലൂർ: ശ്രീ നാരായണപുരത്ത് കള്ള് ഷാപ്പിൽ നിന്നും സ്പിരിറ്റ് കലർന്ന കള്ള് പിടികൂടി. പോഴങ്കാവ് കള്ള് ഷാപ്പിൽ നിന്നുമാണ് 588 ലിറ്റർ സ്പിരിറ്റ് കലർന്ന കള്ള് കണ്ടെത്തിയത്. അസി.എക്സൈസ് കമ്മീഷണർ സതീഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവും പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് മാനേജർ ശ്രീനാരായണപുരം ചാണാശേരി വീട്ടിൽ റിജിലിനെ എക്സെസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻ്റ് ചെയ്തു. ഷാപ്പ് ലൈസൻസി ചാലക്കുടി മുരിങ്ങൂർ സ്വദേശി പുത്തൻത്തറ വീട്ടിൽ ദിവാകരൻ മകൻ സൈജുവിനെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അസി.എക്‌സൈസ് ഇൻസ്പെക്ടർമാരായ മോയീഷ്, ബെന്നി, പ്രിവൻ്റീവ് ഓഫീസർമാരായ അനീഷ്, സജികുമാർ, എൽദോ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി, റിഹാസ്, സിജാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ തസ്മീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.