അരിമ്പൂർ: ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ അന്ത്യയാമങ്ങൾ ആസ്പദമാക്കി ഒരുക്കിയ ‘ഒലീവു മലയുടെ താഴ്വരയിൽ’ എന്ന മ്യൂസിക് ആൽബത്തിന്റെ റിലീസ് എറവ് കപ്പൽ പള്ളിയിൽ നടന്നു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ സി.ഡി. പ്രകാശനം നടത്തി. സഹ വികാരി ഫാ. ജിയോ വേലൂക്കാരൻ ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രവാസിയായ പ്രവീൺ വിദ്യാനന്ദന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അരിമ്പൂർ ഹൈസ്കൂളിലെ അധ്യാപകനായ ജോബി ജോർജാണ്.
ഇദ്ദേഹത്തിന്റെ സഹോദരൻ പോളച്ചനാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. 5 മിനിറ്റിൽ താഴെയുള്ള ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലവും നിര്‍മ്മാണം സിജോ ജേക്കബുമാണ്. ക്യാമറ: ലിജോ കെ. ജോണി. 3 മാസം കൊണ്ടാണ് ആൽബം പൂർത്തിയാക്കിയത്. സിസ്റ്റർമാരായ അഞ്ജലി, അനില. ട്രസ്റ്റി ഫ്രാൻസിസ് പാവറട്ടിക്കാരൻ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
‘ഒലീവു മലയുടെ താഴ്വരയിൽ’ മ്യൂസിക് ആൽബം വീഡിയോ ലിങ്ക്