News One Thrissur
Thrissur

കാളമുറി റോഡിൻ്റെ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ റോഡില്‍ നിന്ന് താഴെയിറങ്ങാനോ, വെളളമൊഴുകിപ്പോകാനോ വഴിയില്ലാത്ത അവസ്ഥ: പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്.

കയ്പമംഗലം: റോഡിൻ്റെ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ റോഡില്‍ നിന്ന് താഴെയിറങ്ങാനോ, വെളളമൊഴുകിപ്പോകാനോ വഴിയില്ലാത്ത അവസ്ഥ, പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. കയ്പമംഗലം പഞ്ചായത്തിലെ കാളമുറി ബീച്ച് റോഡിലാണ് സംഭവം.

തകര്‍ന്ന് കിടന്നിരുന്ന റോഡ് ടൈല്‍ വിരിച്ച ശേഷം വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ ചരിവ് കൊടുക്കാതിരുന്നതാണ് പ്രശ്‌നമായത്. തറനിരപ്പും റോഡും തമ്മില്‍ മുക്കാല്‍ അടിയായോളം വ്യത്യാസം. റോഡിനിരുവശവുമായി ബാങ്കുകളും, സപ്ലൈക്കോ, മെഡിക്കല്‍ ലാബ്, ഡോക്ടേഴ്സ് റൂം തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. എവിടെക്കും വാഹനങ്ങള്‍ ഇറക്കാന്‍ യാതൊരുവഴിയുമില്ല വെളളമൊഴുകപ്പോകാന്‍ സംവിധാനവുമില്ല. പ്രതിഷേധത്തെതുടര്‍ന്ന് അളവെടുപ്പ് നിര്‍ത്തിവേക്കെണ്ടിവന്നു. പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളിൽ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

Related posts

തൃപ്രയാറിൽ വ്യാപാരിക്ക്‌ നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം. 

Sudheer K

തളിക്കുളത്ത് വയോധിക ദമ്പതികളുടെ മരണം: ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Sudheer K

കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എഎൽപി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും.

Sudheer K

Leave a Comment

error: Content is protected !!