അന്തിക്കാട്: സാന്ത്വനം സ്പെഷൽ സ്കൂളിന്റെ 21 ആം വാർഷികം ആഘോഷിച്ചു. സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. നടൻ ടി.ജി. രവി മുഖ്യാതിഥിയായി. മാനേജിങ്ങ് ട്രസ്റ്റി ഷാജി, ട്രഷറർ ഇ.ജി. സുധാകരൻ തുടങ്ങിയർ സംസാരിച്ചു. കാൻസർ ബാധിച്ച വ്യക്തിയുടെ കുടുംബത്തിന് സാന്ത്വനം സ്കൂളിൽ നിന്ന് മാസം തോറും നൽകിവരുന്ന കിറ്റ് കൈമാറി. സ്കൂളിലെ 62 പേരാണ് കലാപരിപാടികളിൽ പങ്കെടുത്തത്.
previous post