News One Thrissur
Thrissur

ശ്രീരാമ ചിറയിൽ മത്സ്യ കൃഷി വിളവെടുപ്പ്

അന്തിക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെയും അന്തിക്കാട് പഞ്ചായത്തിൻ്റെ സംയുകത ആഭിമുഖ്യത്തിൽ യുവകർഷകരായ സനോജ് പുക്കാട്ട്, രാജേഷ്.എം.നായർ, മനോജ് വാഴപ്പള്ളി നേതൃത്വത്തിൽ ശ്രീരാമൻ പാടശേഖര കുളത്തിലെ 62 സെൻറ് സ്ഥലത്തിലെ മത്സകൃഷിയുടെ വിളവെടുപ്പ് നടത്തി. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അധ്യക്ഷത വഹിച്ചു. വരാൽ, പിലോപ്പി എന്നിവ വളർത്ത മത്സ്യങ്ങളാണ് കൃഷി ചെ യ്തത്. വാർഡ് മെമ്പർമാരായ ശാന്ത സളോമൻ, കെ.കെ. പ്രദീപ് , മുൻ പഞ്ചായത്തംഗം എ.ബി. ബാബു എന്നിവർ പങ്കെടുത്തു.

Related posts

വെബ്കാസ്റ്റിങ്; തൃശൂർ ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണത്തിൽ

Sudheer K

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും – മന്ത്രി കെ. രാധാകൃഷ്ണൻ.

Sudheer K

ദേശീയ അധ്യാപക പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനം.

Sudheer K

Leave a Comment

error: Content is protected !!