പഴുവിൽ: സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഒന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്ത നോദ്ഘാടനവും രൂപരേഖ കൈമാറ്റവും അനുജ്ഞാ ചടങ്ങുകളും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജൻ ചൂണ്ടലാത്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.എ. ദേവിദാസ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി എം.എൻ. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി.
സ്പെഷ്യൽ ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ, ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ, മുൻ അസി.കമ്മീഷണർ വി.എൻ. സ്വപ്ന, എം.കെ. ബാബുരാജ്, ലതീഷ് മേനോൻ, എ.ബി. ജയപ്രകാശ്, എൻ.ഐ. രാധാകൃഷ്ണൻ, ഇ.സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ക്ഷേത്രപുനരുദ്ധാരണ ത്തിലേയ്ക്കുള്ള ആദ്യ സംഭാവന സ്വീകരിക്കലും തേക്ക് മരങ്ങൾ സംഭാവന നൽകിയവരേയും റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയവരേയും ആദരിച്ചു.