മതിലകം: പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സായുധ സേന റൂട്ട് മാർച്ച് നടത്തി. ലോകസഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ച് പ്രശ്ന ബാധിത മേഖലകൾ കേന്ദ്രീകരിച്ചാണ് റൂട്ട് മാർച്ച് നടത്തിയത്.
പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച് പൊക്ലായി സെന്ററിൽ സമാപിച്ചു. മതിലകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. കേന്ദ്ര സേനയും, മതിലകം പോലീസും ഉൾപ്പെടെ അമ്പതോളം പേർ റൂട്ട് മാർച്ചിൽ അണിനിരന്നു. മതിലകം പോലീസ് ഇൻസ്പെക്ടർ നൗഫൽ, സിഎപിഎഫ് കമാണ്ടന്റ് ഡി.ടി. പ്രദീപ് എന്നിവർ നേതൃത്വം നൽകി.