വടക്കാഞ്ചേരി: ഉത്രാളി ക്കാവിന് സമീപം മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് പെയിൻ്റിംഗ് തൊഴിലാളി മരിച്ചു. തൃശൂർ ചിയ്യാരം പുക്കൂർ വീട്ടിൽ റോയ് (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ആണ് അപകടം സംഭവിച്ചത്. ഉത്രാളികാവിൽ സമീപം ഉള്ള കെഎംഎ ബെഡ് ഫാക്ടറിയോട് ചേർന്നുള്ള ഇടവഴിലൂടെ സ്കൂട്ടറിൽ കടക്കുന്നതിനിടെ ഭാരത് ഗ്യാസ് ഏജൻസിയുടെ വാഹനം ഇടിച്ചാണ് അപകടം. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ: ലിസ്സി, മക്കൾ: റിജ, റിജോ
previous post