കൊടുങ്ങല്ലൂർ: എറിയാട് പ്രദേശത്തും കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെട്ടു. എറിയാട് ചന്ത കടപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് തിരയടി ശക്തമായത്. കനത്ത വേലിയേറ്റത്തെ തുടർന്ന് എറിയാട് – കടപ്പുറം റോഡിൽ ഒരു ഭാഗത്ത് വെള്ളം കയറി. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് കടൽ കരയിലേക്ക് കയറിത്തുടങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കടൽവെള്ളം കയറുന്നത് തടയുന്നതിനായി ജിയോ ബാഗ് തടയണയില്ലാത്ത ഭാഗത്ത് എറിയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണൽത്തിട്ട നിർമ്മിച്ചു.
previous post