കാഞ്ഞാണി: മണലൂർ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാനാർത്ഥി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. 25 അടി നീളവും എട്ടടി വീതിയുമുള്ള കെ. മുരളീധരന്റെ കട്ട് ഔട്ടറി ന്റെ ലൈറ്റ് സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവഹിച്ചു. യുഡിഎഫ് മണലൂർ മണ്ഡലം ചെയർമാൻ എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ കെ. കെ ബാബു. വി. ജി. അശോകൻ, കെ.ബി ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ദീപൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ. കെ.കെ പ്രകാശൻ, സൈമൺ തെക്കത്ത്, ടോണി അത്താണിക്കൽ, വിമൽ സി.വി. ടോളി വിനേഷ്, പുഷ്പ വിശ്വംഭരൻ, പ്രേമൻ കാണാട്ട്, വാസു വളാഞ്ചേരി, ജിഷ സുരേന്ദ്രൻ, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ. പ്രഭാകരൻ, സത്യൻ കളരിക്കൽ എന്നിവർ സംസാരിച്ചു.
previous post