തളിക്കുളം: ഹാഷ്മി നഗറില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിക്കുളം സ്വദേശി നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85) ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ് രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വീടിന്‍റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആദ്യ ഭാര്യ: ആമിനുമ്മ.
മക്കള്‍: അബുസു, മനാഫ്(പരേതന്‍), മജീദ്, കുല്‍സു, സുഹറ.
മരുമക്കള്‍: മക്കാര് (പരേതന്‍), റസിയ, ഹസീന, അലി, യൂസഫ്.