അന്തിക്കാട്: രണ്ടുവർഷത്തെ പരിശീലനത്തിന് പരിസമാപ്തി കുറിച്ച് അന്തിക്കാട് ഹൈസ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ഷജിൽ.എൻ.ടി അധ്യക്ഷത വഹിച്ചു. അന്തിക്കാട് എസ്ഐ ഷിജു.കെ പതാക ഉയർത്തി കേഡറ്റുകളുടെ സെല്യൂട്ട് സ്വീകരിച്ചു. പ്രധാനധ്യാപിക വി.ആർ. ഷില്ലി, എസിപിഒ കെ.കെ. ജ്യോതി, മിലി ടീച്ചർ, സിപിഒ സി.എം. ശ്രീഹരി എന്നിവർ സംസാരിച്ചു. വർണാഭമായ ചടങ്ങിൽ അധ്യാപകരും അനധ്യാപകരും പിടിഎ, എംപിടിഎ ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.