തൃശൂർ: പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. റവന്യു മന്ത്രി കെ. രാജന്‍, സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് സ്ഥാനാര്‍ത്ഥി തൃശൂര്‍ ജില്ലാ കലക്ടര്‍ കൃഷ്ണ തേജ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
പടിഞ്ഞാറെക്കോട്ടയില്‍ നിന്നും ആരംഭിച്ച ഉജ്വലമായ പ്രകടനത്തോടെയാണ് സ്ഥാനാര്‍ത്ഥി വി. എസ്. സുനില്‍കുമാര്‍ കലക്ടറേറ്റിലേക്ക് എത്തിയത്. പ്രകടനത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്‍, എംഎല്‍എമാരായ മുരളി പെരുന്നെല്ലി, കെ.കെ. രാമചന്ദ്രന്‍, പി. ബാലചന്ദ്രന്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കണ്‍വീനര്‍ കെ.വി. അബ്ദുള്‍ഖാദര്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ ഷീല വിജയകുമാര്‍, ടി.ആര്‍. രമേഷ്കുമാര്‍, പി.കെ. ഷാജന്‍, യൂജിന്‍ മൊറേലി, സി.ആര്‍. വത്സന്‍, പി.കെ. രാജൻ മാസ്റ്റർ തുടങ്ങിയ വരുമുണ്ടായിരുന്നു.