ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അരിമ്പൂർ വെളുത്തൂർ ഭരതൻ സെന്ററിൽ ചുള്ളിപ്പറമ്പിൽ സുഭാഷ് ചന്ദ്രബോസ് മകൻ അക്ഷയ് എന്ന കുട്ടാപ്പി (20) ആണ് മരിച്ചത്. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ഗുണ്ടാ സംഘങ്ങളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.