വലപ്പാട്: കരുണ പ്രതീക്ഷിക്കുന്ന വരിലേക്ക് കാരുണ്യത്തിന്റെ സഹായ ഹസ്തം എത്തിക്കുകയാണ് പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ നന്മയെന്നും അതിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നത് ദൈവത്തിൻ്റെപ്രീതി നേടിയെടുക്കാൻ ഏറെ സഹായകവും അത് വിശുദ്ധ റമദാനിലെ പവിത്രമായ ദിനങ്ങളിൽ ആകുമ്പോൾ അതിരറ്റ പ്രതിഫലങ്ങൾക്ക് കാരണവുമാണെന്ന് എസ്.വൈ.എസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.പി. മുസ്തഫ മൗലവി പറഞ്ഞു. മണ്ഡലം കമ്മിറ്റി വലപ്പാട് ബാബുൽ ഉലൂം മദ്‌റസയിൽ വെച്ച് സംഘടിപ്പിച്ച ഉറവ് റിലീഫ് സെൽ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം വൈ. പ്രസിഡൻ്റ് പി.എച്ച്. സൈനുദ്ദീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.എ. അബ്ദുസമദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻ്റ് വി.എ. ഇസ്മയിൽ മാസ്റ്റർ, ട്രഷറർ പി.കെ. ഹസൻ ഹാജി, രക്ഷാധികാരി എ.എ. അബ്ദുൽ കാദർ ഹാജി ചിറക്കൽ, എസ്.വൈ.എസ് പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ചുകൊണ്ട് അന്തിക്കാട് പ്രസിഡൻ്റ് കെ.ബി. ഹംസ ഹാജി, സെക്രട്ടറി പി.ഐ. ഉസ്മാൻ ഹാജി,വലപ്പാട് സെക്രട്ടറി പി.കെ. ബദ്റുദ്ദീൻ, ട്രഷറർ പി.കെ. അബ്ദുളള പഴം പുള്ളി, ചാഴൂർ സെക്രട്ടറി ഷംസുദ്ദീൻ മാസ്റ്റർ, മുഹമ്മദ് ഹനീഫ ഹാജി, തളിക്കുളം സെക്രട്ടറി പി.എം. സിറാജുദ്ദീൻ, ട്രഷറർ കെ.കെ. ഹംസ, മുഹമ്മദ് തളിക്കുളം, താന്ന്യം സെക്രട്ടറി ഇസ്മായിൽ മൂത്തേടത്തറ, കെ.കെ. അബ്ദുള്ള, ഖമറുദ്ദീൻ അസ്ഹരി എന്നിവർ പങ്കെടുത്തു. മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ഓളം കുടുംബങ്ങൾക്ക് പഞ്ചായത്തുകൾ മുഖേന പെരുന്നാൾ കിറ്റ് എത്തിച്ചു കൊടുത്തു.