അരിമ്പൂർ: സെൻ്റ് ആൻ്ണീസ് പള്ളി തിരുനാളിന് കൊടിയേറി. അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തലക്കോടൻ കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് സഹ കാർമികരായി. നവനാൾ കുർബാനയ്ക്ക് ജൂബിലി മിഷൻ കോളേജ് അസി. ഡയറക്ടർ ഫാ. തോമസ് പൂപ്പാടി കാർമ്മികനായി. 13, 14, 15 തീയതികളിലാണ് വിശുദ്ധ അന്തോണി സിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെ യും തിരുനാളുകൾ ആഘോഷിക്കുന്നത്. ജനറൽ കൺവീനർ ജോസ് താണിക്കൽ, ട്രസ്റ്റിമാരായ സിജോൺ കുണ്ടുകുളങ്ങര, ഫ്രാൻസിസ് കവലക്കാട്ട്, വർഗീസ് പൊന്മാണി, ലാസർ പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി.