News One Thrissur
Thrissur

ബസിടിച്ച് വയോധികൻ മരിച്ചു

ചേറ്റുപുഴ: സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു. ചേറ്റുപുഴ മന്നിങ്കരയിൽ കോമരത്ത് ജനാർദ്ദനനാണ് (67) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെ ആമ്പക്കാട്ട് മൂലയിൽ വെച്ചായിരുന്നു അപകടം.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ചു. ബസ് കണ്ട് പിന്തിരിഞ്ഞോടിയ രണ്ട് പേർ രക്ഷപ്പെട്ടു. തൃപ്രയാർ ഭാഗത്തേയ്ക്ക് പോയിരുന്ന വഴി നടയ്ക്കൽ ബസ്സാണ് ഇടിച്ചത്. റോഡിൽ തെറിച്ച് വീണ ജനാർദ്ദനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച പോസ്റ്റ് മാർട്ടത്തിന് ശേഷം. ഭാര്യ: പുഷ്പ. മക്കൾ: സനോജ്, സബിത. മരുമക്കൾ: ജിനി, പ്രസാദ്.

Related posts

എസ്.വൈ.എസ് നാട്ടിക മണ്ഡലം റിലീഫ്: പെരുന്നാൾ കിറ്റ് വിതരണം നടത്തി

Sudheer K

എടവിലങ്ങിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്കേറ്റു.

Sudheer K

സുനിൽകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!